Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Csk

സി​എ​സ്‌​കെ​യി​ല്‍​നി​ന്ന് ഫ്‌​ളെ​മിം​ഗ് പ​ടി​യി​റ​ങ്ങി

ചെ​ന്നൈ: ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ലെ മി​ന്നും ടീ​മു​ക​ളി​ല്‍ ഒ​ന്നാ​യ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​ന​ത്തു​നി​ന്ന് ന്യൂ​സി​ല​ന്‍​ഡ് മു​ന്‍​താ​രം സ്റ്റീ​ഫ​ന്‍ ഫ്‌​ളെ​മിം​ഗ് പ​ടി​യി​റ​ങ്ങി.

സി​എ​സ്‌​കെ​യ്ക്ക് ഒ​പ്പം അ​ഞ്ച് ഐ​പി​എ​ല്‍ ട്രോ​ഫി​യി​ലും ര​ണ്ട് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ട്വ​ന്‍റി-20 കി​രീ​ട​ത്തി​ലും മു​ത്ത​മി​ട്ട​ശേ​ഷ​മാ​ണ് ഫ്‌​ളെ​മിം​ഗി​ന്‍റെ മ​ട​ക്കം.

സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ മ​റ്റ് ടീ​മു​ക​ളാ​യ ജോ​ബ​ര്‍​ഗ് സൂ​പ്പ​ര്‍ കിം​ഗ് (ദ​ക്ഷി​ണാ​ഫ്രി​ക്ക 20-20), ടെ​ക്‌​സ​സ് സൂ​പ്പ​ര്‍ കിം​ഗ് (മേ​ജ​ർ ലീ​ഗ് ക്രി​ക്ക​റ്റ്) എ​ന്നി​വ​യു​ടെ പ​രി​ശീ​ല​ക സ്ഥാ​ന​വും ഫ്‌​ളെ​മിം​ഗ് ഒ​ഴി​ഞ്ഞു.

Sports

ത​​ല​​യ്ക്കു മു​​ക​​ളി​ൽ ചേട്ടൻ..‍?

സി​​എ​​സ്‌​​കെ (ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്) ടീ​​മി​​നൊ​​പ്പം ചേ​​രു​​ന്ന​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ്. ധോ​​ണി ഭാ​​യി​​യു​​മാ​​യി ഫോ​​ണി​​ല്‍ സം​​സാ​​രി​​ച്ചു. ഇ​​ന്ത്യ​​ന്‍ ടീ​​മി​​നൊ​​പ്പ​​മാ​​യി​​രു​​ന്ന​​പ്പോ​​ള്‍ ഡ്ര​​സിം​​ഗ് റൂം ​​പ​​ങ്കു​​വ​​ച്ചി​​ട്ടു​​ണ്ട്. എ​​ന്നാ​​ല്‍, ഇ​​തു വ്യ​​ത്യ​​സ്ത​​മാ​​ണ്.

ര​​ണ്ട് മാ​​സ​​ത്തോ​​ളം ധോ​​ണി ഭാ​​യ്‌​​ക്കൊ​​പ്പം തോ​​ളോ​​ടു​​തോ​​ള്‍​ചേ​​ര്‍​ന്ന് സി​​എ​​സ്‌​​കെ​​യി​​ല്‍. അ​​ദ്ദേ​​ഹ​​ത്തി​​ല്‍​നി​​ന്നു പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണി​​ത്’’- ഐ​​സി​​സി 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പ് ക്രി​​ക്ക​​റ്റ് ട്രോ​​ഫി​​യി​​ല്‍ ടീം ​​ഇ​​ന്ത്യ​​യെ എ​​ത്തി​​ച്ച മ​​ല​​യാ​​ളി സൂ​​പ്പ​​ര്‍ താ​​രം സ​​ഞ്ജു സാം​​സ​​ണ്‍ പ​​റ​​ഞ്ഞു.

ഒ​​രു കാ​​ര്യം ഉ​​റ​​പ്പാ​​ണ്. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍​നി​​ന്ന് ട്രേ​​ഡിം​​ഗി​​ലൂ​​ടെ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ല്‍ എ​​ത്തി​​യ സ​​ഞ്ജു സാം​​സ​​ണ്‍ അ​​ല്ല ഇ​​പ്പോ​​ഴ​​ത്തേ​​ത്. ചാ​​ര​​ത്തി​​ല്‍​നി​​ന്നു​​യ​​ര്‍​ന്ന്, ഇ​​ന്ത്യ​​യെ ലോ​​ക​​ക​​പ്പ് കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച പ്ലെ​​യ​​ര്‍ ഓ​​ഫ് ദ ​​ടൂ​​ര്‍​ണ​​മെ​​ന്‍റാ​​ണ് സ​​ഞ്ജു. എം.​​എ​​സ്. ധോ​​ണി എ​​ന്ന ഇ​​തി​​ഹാ​​സ​​ത്തി​​ന്‍റെ പേ​​രി​​ലാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് ഇ​​ക്കാ​​ല​​മ​​ത്ര​​യും അ​​റി​​യ​​പ്പെ​​ട്ട​​ത്. ത​​ല​​യെ​​ന്നു വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന ധോ​​ണി​​യു​​ടെ പ്ര​​ഭ​​യ്ക്കും മു​​ക​​ളി​​ലേ​​ക്ക് സ​​ഞ്ജു ഉ​​യ​​ര്‍​ന്നോ..? നി​​ല​​വി​​ലെ ട്രെ​​ന്‍​ഡിം​​ഗി​​ല്‍ ധോ​​ണി​​ക്കും മു​​ക​​ളി​​ലാ​​ണ് സ​​ഞ്ജു. ഇ​​ന്ത്യ​​യു​​ടെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ക്യാ​​പ്റ്റ​​നും വി​​ക്ക​​റ്റ് കീ​​പ്പ​​റു​​മാ​​യ ധോ​​ണി​​യി​​ല്‍​നി​​ന്നു ക​​ളി​​ഗ​​തി നി​​രീ​​ക്ഷ​​ണം, ത​​ന്ത്രം തു​​ട​​ങ്ങി​​യ കാ​​ര്യ​​ങ്ങ​​ള്‍ പ​​ഠി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് സ​​ഞ്ജു​​വി​​നു ല​​ഭി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

നോ ​​മോ​​ര്‍ ഡാ​​ഡ്‌​​സ് ആ​​ര്‍​മി

ഡാ​​ഡ്‌​​സ് ആ​​ര്‍​മി എ​​ന്ന ക​​ളി​​യാ​​ക്ക​​ല്‍ നേ​​രി​​ട്ട ടീ​​മാ​​ണ് ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ്. പ്രാ​​യം കൂ​​ടി​​യ, പ​​ഴ​​മ​​ക്കാ​​രാ​​യ ക​​ളി​​ക്കാ​​ര്‍ കൂ​​ടു​​ത​​ലു​​ള്ള​​തി​​നാ​​ലാ​​യി​​രു​​ന്നു അ​​ത്. എ​​ന്നാ​​ല്‍, 2026 സീ​​സ​​ണി​​ല്‍ സി​​എ​​സ്‌​​കെ ഡാ​​ഡ്‌​​സ് ആ​​ര്‍​മി​​യ​​ല്ല. ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ​​വ​​രെ ട്രേ​​ഡിം​​ഗി​​ലൂ​​ടെ ഒ​​ഴി​​വാ​​ക്കി, യു​​വ​​ര​​ക്തം തു​​ളു​​മ്പു​​ന്ന ടീ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ് സി​​എ​​സ്‌​​കെ. ടീ​​മി​​ന്‍റെ എ​​ക്കാ​​ല​​ത്തെ​​യും മി​​ക​​ച്ച ഓ​​ള്‍​റൗ​​ണ്ട​​റാ​​യ ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യെ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നു ന​​ല്‍​കി​​യാ​​ണ് സി​​എ​​സ്‌​​കെ സ​​ഞ്ജു സാം​​സ​​ണി​​നെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ​​ഞ്ജു ടീ​​മി​​ല്‍ എ​​ത്തി​​യ​​ത് ബാ​​റ്റിം​​ഗ് ലൈ​​ന​​പ്പി​​നും നേ​​തൃ​​ത്വ​​ത്തി​​നും ക​​രു​​ത്താ​​കും. ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​ണ് സി​​എ​​സ്‌​​കെ നി​​ല​​വി​​ല്‍ ക​​ളി​​ക്കു​​ന്ന​​ത്.

സ​​ഞ്ജു​​വി​​ന്‍റെ പ്രാ​​യം 31. അ​​തി​​നു മു​​ക​​ളി​​ല്‍ പ്രാ​​യ​​മു​​ള്ള​​ത് ധോ​​ണി (44), മാ​​റ്റ് ഹെ​​ന്‍‌റി (34), ​ശി​​വം ദു​​ബെ (32), അ​​കീ​​ല്‍ ഹു​​സൈ​​ന്‍ (32), ശ്രേ​​യ​​സ് ഗോ​​പാ​​ല്‍ (32) എ​​ന്നി​​വ​​ര്‍​ക്കു മാ​​ത്രം. ഐ​​സി​​സി അ​​ണ്ട​​ര്‍ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ട്രോ​​ഫി​​യി​​ല്‍ ഇ​​ന്ത്യ​​യെ എ​​ത്തി​​ച്ച 18 വ​​യ​​സു​​ള്ള ആ​​യു​​ഷ് മാ​​ത്രെ​​യാ​​ണ് ടീ​​മി​​ലെ പ​​യ്യ​​ന്‍​സ്.

സൂ​​പ്പ​​ര്‍ ടീം

2026 ​​സീ​​സ​​ണി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന്‍റെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍ ആ​​രെ​​യും മോ​​ഹി​​പ്പി​​ക്കു​​ന്ന​​താ​​യി​രി​ക്കും. ആ​​യു​​ഷ് മാ​​ത്രെ, സ​​ഞ്ജു സാം​​സ​​ണ്‍, ഋ​​തു​​രാ​​ജ് ഗെ​​യ്ക്‌​വാ​​ദ്, ശി​​വം ദു​​ബെ, ഡെ​​വാ​​ള്‍​ഡ് ബ്രെ​​വി​​സ്, കാ​​ര്‍​ത്തി​​ക് ശ​​ര്‍​മ, എം.​​എ​​സ്. ധോ​​ണി, മാ​​ത്യു ഷോ​​ട്ട്, ന​​ഥാ​​ന്‍ എ​​ല്ലി​​സ്, മാ​​റ്റ് ഹെ​​ന്‍‌റി, ​നൂ​​ര്‍ അ​​ഹ​​മ്മ​​ദ്/​​രാ​​ഹു​​ല്‍ ചാ​​ഹ​​ര്‍ എ​​ന്ന​​താ​​യി​​രി​​ക്കാം സി​​എ​​സ്‌​​കെ​​യു​​ടെ പ്ലേ​​യിം​​ഗ് ഇ​​ല​​വ​​ന്‍. സ​​ര്‍​ഫ​​റാ​​സ് ഖാ​​ന്‍, പ്ര​​ശാ​​ന്ത് വീ​​ര്‍, ഖ​​ലീ​​ല്‍ അ​​ഹ​​മ്മ​​ദ്, സാ​​ക് ഫോ​​ക്‌​​സ്, ജാ​​മി ഓ​​വ​​ര്‍​ട്ട​​ണ്‍ എ​​ന്നി​​വ​​ർ ബാ​ക്ക്‌ അ​പ്പാ​യു​മു​ണ്ട്.

ക​​ഴി​​ഞ്ഞ ര​​ണ്ട് സീ​​സ​​ണി​​ലും പ്ലേ ​​ഓ​​ഫി​​ല്‍ പോ​​ലും ക​​ട​​ക്കാ​​ന്‍ സാ​​ധി​​ക്കാ​​ത്ത​​തി​​ന്‍റെ ക്ഷീ​​ണം തീ​​ര്‍​ക്കു​​ക​​യാ​​ണ് ഇ​​ത്ത​​വ​​ണ സി​​എ​​സ്‌​​കെ​​യു​​ടെ ല​​ക്ഷ്യം.

2025 സീ​​സ​​ണി​​ല്‍ 14 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ 10ലും ​​ചെ​​ന്നൈ തോ​​റ്റു. ലീ​​ഗ് റൗ​​ണ്ടി​​ല്‍ 10-ാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു. 2024 സീ​​സ​​ണി​​ല്‍ ഏ​​ഴ് ജ​​യ​​വും ഏ​​ഴ് തോ​​ല്‍​വി​​യും. ടേ​​ബി​​ളി​​ല്‍ അ​​ഞ്ചാം സ്ഥാ​​നം. അ​​ഞ്ച് ത​​വ​​ണ ചാ​​മ്പ്യ​​ന്മാ​​രാ​​യ സി​​എ​​സ്‌​​കെ​​യ്ക്ക്, 2023നു​​ശേ​​ഷം ഐ​​പി​​എ​​ല്‍ ട്രോ​​ഫി​​യി​​ല്‍ ചും​​ബി​​ക്കാ​​ന്‍ സാ​​ധി​​ച്ചി​​ട്ടി​​ല്ല.

14.2 കോ​​ടി; പ്ര​​ശാ​​ന്ത്, കാ​​ര്‍​ത്തി​​ക്

2026 താ​​ര ലേ​​ല​​ത്തി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സ് കൂ​​ടു​​ത​​ല്‍ പ​​ണം മു​​ട​​ക്കി​​യ​​ത് യു​​വ​​താ​​ര​​ങ്ങ​​ളെ സ്വ​​ന്ത​​മാ​​ക്കാ​​നാ​​യി​​രു​​ന്നു. അ​​തി​​ല്‍​ത്ത​​ന്നെ ശ്ര​​ദ്ധേ​​യ​​മാ​​യ ര​​ണ്ട് ലേ​​ലം ഇ​​ടം​​കൈ സ്പി​​ന്‍ ഓ​​ള്‍​റൗ​​ണ്ട​​റാ​​യ പ്ര​​ശാ​​ന്ത് വീ​​റി​​നെ​​യും വി​​ക്ക​​റ്റ് കീ​​പ്പ​​റാ​​യ കാ​​ര്‍​ത്തി​​ക് ശ​​ര്‍​മ​​യെ​​യും സ്വ​​ന്ത​​മാ​​ക്കി​​യ​​താ​​യി​​രു​​ന്നു.

14.20 കോ​​ടി രൂ​​പ വീ​​തം മു​​ട​​ക്കി​​യാ​​ണ് ഇ​​രു​​വ​​രെ​​യും സി​​എ​​സ്‌​​കെ സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ദേ​​ശീ​​യ ടീമിൽ ​​അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്താ​​ത്ത ക​​ളി​​ക്കാ​​ര്‍​ക്ക് ല​​ഭി​​ക്കു​​ന്ന ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ലേലത്തു​​ക എ​​ന്ന റി​​ക്കാ​​ര്‍​ഡും ഇ​​തോ​​ടെ പ്ര​​ശാ​​ന്തും കാ​​ര്‍​ത്തി​​കും സ്വ​​ന്ത​​മാ​​ക്കി.

ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യു​​ടെ പ​​ക​​ര​​ക്കാ​​ര​​ന്‍ എ​​ന്നാ​​ണ് 20കാ​​ര​​നാ​​യ പ്ര​​ശാ​​ന്ത് വീ​​ര്‍ വി​​ശേ​​ഷി​​പ്പി​​ക്ക​​പ്പെ​​ടു​​ന്ന​​ത്. യു​​പി ട്വ​​ന്‍റി-20 ലീ​​ഗി​​ല്‍ ഏ​​ഴ് ഇ​​ന്നിം​​ഗ്‌​​സി​​ല്‍​നി​​ന്ന് 167 സ്‌​​ട്രൈ​​ക്ക് റേ​​റ്റി​​ല്‍ 112 റ​​ണ്‍​സും 6.45 ഇ​​ക്കോ​​ണ​​മി​​യി​​ല്‍ 12 വി​​ക്ക​​റ്റും പ്ര​​ശാ​​ന്ത് നേ​​ടി​​യി​​രു​​ന്നു. 19കാ​​ര​​നാ​​യ കാ​​ര്‍​ത്തി​​ക് ആ​​ക്ര​​മ​​ണ​​കാ​​രി​​യാ​​യ ടോ​​പ് ഓ​​ര്‍​ഡ​​ര്‍ ബാ​​റ്റ​​റാ​​ണ്. ട്വ​​ന്‍റി-20​​യി​​ല്‍ രാ​​ജ​​സ്ഥാ​​നു​​വേ​​ണ്ടി 12 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 334 റ​​ണ്‍​സ് നേ​​ടി. 28 സി​​ക്‌​​സ് പ​​റ​​ത്തി. 163 ആ​​ണ് സ്‌​​ട്രൈ​​ക്ക് റേ​​റ്റ്. ഫ​​സ്റ്റ് ക്ലാ​​സി​​ലും ലി​​സ്റ്റ് എ​​യി​​ലും മി​​ക​​ച്ച ബാ​​റ്റിം​​ഗ് റി​​ക്കാ​​ര്‍​ഡും കാ​​ര്‍​ത്തി​​കി​​നു സ്വ​​ന്തം.

Viral

മകൻ കൊടുത്ത 'എട്ടിന്‍റെ പണി'; ക്ലീൻ ബൗൾഡായി മാറ്റ് ഷോർട്ട്

ഓ​സ്‌​ട്രേ​ലി​യ​ൻ ക്രി​ക്ക​റ്റ് താ​രം മാ​റ്റ് ഷോ​ർ​ട്ടി​ന് സ്വ​ന്തം വീ​ട്ടി​ൽ വെ​ച്ച് നേ​രി​ട്ട ഒ​രു അ​പ്ര​തീ​ക്ഷി​ത തി​രി​ച്ച​ടി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ചി​രി​യും അ​തോ​ടൊ​പ്പം ചെ​റി​യൊ​രു വേ​ദ​ന​യും പ​ട​ർ​ത്തു​ന്ന​ത്.

ത​ന്‍റെ മ​ക​നൊ​പ്പം സ്വീ​ക​ര​ണ​മു​റി​യി​ൽ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന​തി​നി​ടെ​യാ​ണ് നാ​ട​കീ​യ​മാ​യ ഈ ​സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. ക​യ്യി​ലി​രു​ന്ന ക​ളി​പ്പാ​ട്ട ഗോ​ൾ​ഫ് സ്റ്റി​ക്ക് കൊ​ണ്ട് കു​ട്ടി ആ​ഞ്ഞു വീ​ശി​യ​പ്പോ​ൾ അ​ത് മാ​റ്റ് ഷോ​ർ​ട്ടി​ന്‍റെ മ​ർ​മ്മ​സ്ഥാ​ന​ത്ത് കൃ​ത്യ​മാ​യി കൊ​ള്ളു​ക​യാ​യി​രു​ന്നു.

സോ​ഫ​യി​ൽ വി​ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന താ​രം ഈ ​ആ​ഘാ​ത​ത്തി​ൽ പെ​ട്ടെ​ന്ന് ത​ന്നെ വേ​ദ​ന കൊ​ണ്ട് മു​ന്നോ​ട്ട് ആ​ഞ്ഞു​പോ​യി. സ്റ്റി​ക്ക് ത​ന്‍റെ പ​ങ്കാ​ളി​യു​ടെ ദേ​ഹ​ത്ത് ത​ട്ടു​ന്ന​ത് ത​ട​യാ​ൻ ഷോ​ർ​ട്ടി​ന്‍റെ പ​ങ്കാ​ളി കൈ ​നീ​ട്ടി ശ്ര​മി​ച്ചെ​ങ്കി​ലും അ​തി​വേ​ഗ​ത്തി​ലു​ള്ള ആ ​നീ​ക്കം ത​ട​യാ​ൻ അ​വ​ർ​ക്കാ​യി​ല്ല.

ഈ ​ര​സ​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്‌​സ് (സി​എ​സ്കെ) ത​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സോ​ഷ്യ​ൽ മീ​ഡി​യ അ​ക്കൗ​ണ്ടി​ലൂ​ടെ പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് വീ​ഡി​യോ ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്.

സ്‌​ക്രീ​നി​ലൂ​ടെ പോ​ലും ആ ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും മാ​റ്റ് ഷോ​ർ​ട്ടി​ന് എ​ത്ര​യും വേ​ഗം ആ​ശ്വാ​സം ല​ഭി​ക്ക​ട്ടെ എ​ന്നും സി​എ​സ്കെ ത​മാ​ശ​രൂ​പേ​ണ കു​റി​ച്ചു. വീ​ഡി​യോ​യ്ക്ക് താ​ഴെ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ളു​ടെ പൂ​ര​മാ​യി​രു​ന്നു.

ഭാ​വി​യി​ൽ സ്വ​ത്ത് ഭാ​ഗം വെ​ക്കാ​തി​രി​ക്കാ​നാ​ണ് കു​ട്ടി ഇ​പ്പോ​ൾ ത​ന്നെ അ​ച്ഛ​നെ പ​ണി​ത​തെ​ന്ന് ചി​ല​ർ ത​മാ​ശ​യാ​യി പ​റ​ഞ്ഞ​പ്പോ​ൾ, സീ​സ​ൺ തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പ് പ​രി​ക്ക് പ​റ്റി​യാ​ൽ ടീ​മി​നെ ബാ​ധി​ക്കു​മ​ല്ലോ എ​ന്ന ആ​ശ​ങ്ക​യാ​യി​രു​ന്നു മ​റ്റു ചി​ല ആ​രാ​ധ​ക​ർ​ക്ക്.

2026-ലെ ​ഐ​പി​എ​ൽ ലേ​ല​ത്തി​ൽ ഒ​ന്ന​ര കോ​ടി രൂ​പ​യ്ക്കാ​ണ് ഈ ​ഓ​സ്‌​ട്രേ​ലി​യ​ൻ ഓ​ൾ​റൗ​ണ്ട​റെ സി​എ​സ്കെ ത​ങ്ങ​ളു​ടെ പാ​ള​യ​ത്തി​ലെ​ത്തി​ച്ച​ത്.

നി​ല​വി​ൽ ബി​ഗ് ബാ​ഷ് ലീ​ഗി​ൽ മി​ക​ച്ച ഫോ​മി​ൽ തു​ട​രു​ന്ന താ​രം ചെ​ന്നൈ​യു​ടെ ഓ​പ്പ​ണിം​ഗ് നി​ര​യി​ലോ മ​ധ്യ​നി​ര​യി​ലോ നി​ർ​ണാ​യ​ക സാ​ന്നി​ധ്യ​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​നൊ​പ്പം ത​ന്നെ മി​ക​ച്ച സ്പി​ൻ ബൗ​ളിം​ഗും പു​റ​ത്തെ​ടു​ക്കാ​ൻ മി​ടു​ക്ക​നാ​യ മാ​റ്റ് ഷോ​ർ​ട്ട് ഐ​പി​എ​ല്ലി​ൽ ചെ​ന്നൈ​യ്ക്ക് വ​ലി​യൊ​രു മു​ത​ൽ​ക്കൂ​ട്ടാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Sports

സ​സ്പെ​ൻ​സ് പൊ​ളി​ച്ചു; ഋ​തു​രാ​ജ് ഗെ​യ്‌​ക്‌​വാ​ദ് ചെ​ന്നൈ ക്യാ​പ്റ്റ​ൻ

ചെ​ന്നൈ: അ​ടു​ത്ത ഐ​പി​എ​ൽ സീ​സ​ണി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ ഋ​തു​രാ​ജ് ഗെ​യ്ക്‌​വാ​ദ് ന​യി​ക്കും. സി​എ​സ്‌​കെ ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഐ​പി​എ​ല്‍ താ​ര​ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റീ​ട്ട​ന്‍​ഷ​ന്‍ ലി​സ്റ്റ് പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് സ്ഥി​രീ​ക​ര​ണം.

2024ൽ ​ടീ​മി​ന്‍റെ സ്ഥി​രം ക്യാ​പ്റ്റ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ഗെ​യ്‌​ക്‌​വാ​ദ് ക​ഴി​ഞ്ഞ സീ​സ​ണി​ൽ പ​രി​ക്കി​നെ തു​ട​ർ​ന്ന് ക്യാ​പ്റ്റ​ൻ​സി വീ​ണ്ടും എം.​എ​സ്.​ധോ​ണി​ക്കു കൈ​മാ​റി​യി​രു​ന്നു. രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് വി​ട്ട് ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ലെ​ത്തി​യ മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ന്‍റെ ക്യാ​പ്റ്റ​നാ​കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു.

2021 മു​ത​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന്‍റെ ക്യാ​പ്റ്റ​നാ​ണ് സ​ഞ്ജു. 2022 സീ​സ​ണി​ലാ​ണ് ചെ​ന്നൈ​യു​ടെ ക്യാ​പ്റ്റ​ൻ സ്ഥാ​നം ധോ​ണി ഒ​ഴി​ഞ്ഞ​ത്. പി​ന്നാ​ലെ ര​വീ​ന്ദ്ര ജ​ഡേ​ജ​യെ ക്യാ​പ്റ്റ​നാ​യി പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ടീ​മി​ന്‍റെ മോ​ശം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് സീ​സ​ണി​ന്‍റെ ഇ​ട​യ്ക്കു വ​ച്ച് ക്യാ​പ്റ്റ​ൻ സ്ഥ‌ാ​നം ധോ​ണി​ക്കു തി​രി​കെ ന​ൽ​കേ​ണ്ടി വ​ന്നു.

തു​ട​ർ​ന്ന് 2023ലും ​ടീ​മി​നെ ന​യി​ച്ച ധോ​ണി ചെ​ന്നൈ​യ്ക്ക് അ​ഞ്ചാം കി​രീ​ട​വും നേ​ടി​ക്കൊ​ടു​ത്തു. തു​ട​ർ​ന്നാ​ണ് 2024ൽ ​യു​വ​താ​രം ഗെ​യ്ക്‌​വാ​ദ് ക്യാ​പ്റ്റ​നാ​കു​ന്ന​ത്.

Latest News

Corehub Up